അടൂർ: കുടുംബശ്രീ നയിചേതനാ കാമ്പയിന്റെ പോസ്റ്റർ പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യ റജി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സി.ഡി എസ് ചെയർ പേഴ്സൺ വത്സല കുമാരി , ജില്ലാ പ്രോഗ്രാം മാനേജർ അനിതാ കെ. നായർ ,ടി.കെ ഷാജഹാൻ, എലിസബത്ത് ജി.കൊച്ചിൽ, സ്നേഹിത സർവീസ് പ്രൊവൈഡർ എസ്. ഗായത്രി ദേവി, ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ സ്മിത തോമസ്, രമ്യ എസ്.നായർ , വി.ഹരിത, അഞ്ജു എസ്.നായർ , സരിത, വിജിൽ ബാബു എന്നിവർ പ്രസംഗിച്ചു.