തിരുവല്ല: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 100-ാമത് ദിനത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഡ്യ സംഗമം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജനറൽ സെക്രട്ടറിമാരായ ഷിജു എം.എസ്, ജിജോ ചെറിയാൻ,രതീഷ് പാലിയിൽ,രാജേഷ് മലയിൽ, ബെന്നി സ്‌കറിയ,എ.ജി.ജയദേവൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അരുൺ പി.അച്ചൻകുഞ്ഞ്, ജനറൽ സെക്രട്ടറിമാരായ ജേക്കബ് ബോണി വർഗീസ്,അജ്മൽ, മുന്ന വസിഷ്ടൻ,അമീർ ഷാ,അശോക് കുമാർ, ബെന്റി ബാബു, ജോജോ ജോൺ, ജോമി ഏബ്രഹാം,ബിപിൻ പി.തോമസ്,ലൈജോ, സന്ദീപ് കുമാർ എം.എസ്, മണ്ഡലം പ്രസിഡന്റുമാരായ നൗഷാദ്,അനീഷ് കെ മാത്യു, ജിനു, ബ്ലെസ്സൻ പത്തിൽ,ജേക്കബ് വർഗീസ്,ബ്ലെസ്സൻ പാലത്തിങ്കൽ,മനാഫ് സാഹിബ്,ശില്പ സൂസൻ തോമസ്, രേഷ്മ രാജേശ്വരി, ടോണി ഇട്ടി,ആശിഷ് ഇളകുറ്റൂർ എന്നിവർ പ്രസംഗിച്ചു.