ദേശീയ ന്യൂനപക്ഷ അവകാശദിനം
1992ൽ ഐക്യരാഷ്ട്ര സഭ ഡിസംബർ 19 ന്യൂനപക്ഷ അവകാശ ദിനമായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ ദേശീയ ന്യൂനപക്ഷ കമ്മിഷനാണ് Minority Rights Dayയിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഖത്തർ
അറേബ്യൻ രാജ്യമായ ഖത്തർ സ്വാതന്ത്ര്യം പ്രാപിച്ചത് 1971 സെപ്തംബർ 3നാണെങ്കിലും ദേശീയ ദിനം ആചരിക്കുന്നത് ഡിസംബർ 18നാണ്. കാരണം ഇപ്പോഴത്തെ ഭരണകൂടം അധികാരത്തിൽ വന്നത് 1878 ഡിസംബർ 18നാണ്
അന്താരാഷ്ട്ര കുടിയേറ്റ ദിനം
1990 ഡിസംബർ 18ന് യു. എൻ. ഒ.യുടെ പൊതുസഭ എല്ലാ കുടിയേറ്റ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രമേയം അംഗീകരിച്ചു. ഡിസംബർ 18 World Migrate Day ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
നൈജർ ദേശീയ ദിനം
1958 ഡിസംബർ 18ന് റിപ്പബ്ളിക്കായ നൈജർ ഡിസംബർ 18 ആണ് ദേശിയ ദിനമായി ആചരിക്കുന്നത്.
കേസരി എ. ബാലകൃഷ്ണപിള്ള 
കേസരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പത്രപ്രവർത്തകനും നിരൂപകനുമായിരുന്ന എ.ബാലകൃഷ്ണപിള്ളയുടെ സ്മൃതിദിനമാണ് ഡിസംബർ 18. 1889 ഏപ്രിൽ 13ന് ജനിച്ച കേസരി 1960 ഡിസംബർ 18ന് അന്തരിച്ചു.