അടൂർ : ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ജനറൽ ആശുപത്രിയും പരിസരവും ശുചീകരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ:എസ് മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി.നിസാം, ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അനസ്.വി. വിനേഷ് ,സതീഷ് ബാലൻ,സുനിൽ സുരേന്ദ്രൻ, ആർ.സജിത്ത്, ജയപ്രകാശ്, അമൽ ഹരി എന്നിവർ പ്രസംഗിച്ചു.