പത്തനംതിട്ട മർച്ചന്റ്‌സ് സഹകരണ ബാങ്ക് 11-ാം വാർഷിക പൊതുയോഗവും ലാഭവിഹിത വിഭജനവും പത്തനംതിട്ട സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്. വി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ യോഹന്നാൻ ശങ്കരത്തിൽ, ഷാജീ മാത്യൂ, പി. കെ. സലീം കുമാർ, ചെറിയാൻ കെ. ജോൺ, കെ. വി. ഓമനക്കുട്ടൻ, വർഗീസ് തോമസ് , പി. കെ. ജേക്കബ്, ബീനാ സോമൻ, സൽമ സാബു, ലിൻസി സജി, സെക്രട്ടറി ഗീതകുമാരി എന്നിവർ പ്രസംഗിച്ചു.