തിരുവല്ല: കെ.എസ്.എസ്.പി.യു. തിരുവല്ല ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ഭവനിൽ സംഘടിപ്പിച്ച പെൻഷൻ ദിനാചരണ പരിപാടി കോഴഞ്ചേരി സെന്റ് തോമസ് കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. അലക്സാണ്ടർ കെ.സാമുവേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.പി.എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എ.എൻ. ഭട്ടതിരിപ്പാട്, ജില്ല ജോ.സെക്രട്ടറി പ്രൊഫ.എൻ.പി. അന്നമ്മ, സി.പി.ജോൺ, ജോൺ സി.ചാലക്കുഴി, തോമസ് മാത്യു, എം.പി.കൃഷ്ണകുമാരി അമ്മ, ട്രഷറർ വി.കെ.ഗോപി എന്നിവർ പ്രസംഗിച്ചു.