തിരുവല്ല: നിരണം സെന്റ്‌മേരീസ് വലിയപള്ളിയിൽ മാർത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ പെരുന്നാളിന്റെ ഭാഗമായി ഭദ്രാസന സണ്ടേസ്കൂൾ അദ്ധ്യാപക സമ്മേളനം നടന്നു. ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യുഹാനോർ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ചെറിയാൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഫിലിപ്പ് തരകൻ ക്ലാസെടുത്തു. ഫാ.തോമസ് മാത്യു, ഫാ.ബിബിൻ മാത്യു, ഫാ.ജീബു അലക്സ് , അമ്പി ഫിലിപ്പ്, ബിജു സി.തോമസ് എന്നിവർ പ്രസംഗിച്ചു.