പന്തളം : 28 ന് ബാലസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടൂരിൽ നടക്കുന്ന ബാലദിന റാലിയുടെ വിജയത്തിനായി ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു . സി.പി. എം പന്തളം ഏരിയ കമ്മിറ്റി അംഗം വി.പി.രാജേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു .ബാലസംഘം ഏരിയ കൺവീനർ ഫിലിപ്പോസ് വർഗീസ് അദ്ധ്യക്ഷനായിരുന്നു . ബി.പ്രദീപ് , ജയകൃഷ്ണൻ പള്ളിക്കൽ, അനിൽ പനങ്ങാട്, കെ.എച്ച് .ഷിജു എന്നിവർ സംസാരിച്ചു . ഭാരവാഹികളായി ലസീത ,ആർ.ജ്യോതികുമാർ, വി.പി.രാജേശ്വരൻ നായർ (രക്ഷാധികാരിമാർ),ബി.പ്രദീപ് (ചെയർമാൻ ), എം.രാജൻ,പി.ഡി.തോമസുകുട്ടി(വൈസ് ചെയർമാൻമാർ ), ഫിലിപ്പോസ് വർഗീസ് (കൺവീനർ) അനിൽ പനങ്ങാട്,കെ.എച്ച് .ഷിജു (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു .