ch
തുവയൂർ ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂൾ വാർഷികവും സുവർണ ജൂബിലി ആഘോഷവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കടമ്പനാട് : തുവയൂർ ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂൾ വാർഷികവും സുവർണ ജൂബിലി ആഘോഷവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസനം ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ സ്ഥാപകൻ ഫാ.പി.ടി.ജോർജ്, ഡയറക്ടർ ഫാ.ജോർജ് കോട്ടപ്പുറം, സിനി ആർട്ടിസ്റ്റ് റോഷൻ മാത്യു ജോൺ, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസി, സെന്റ് വിൻസെന്റ് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ജയിൻ, പി.ടി.എ പ്രസിഡന്റ് സജി ജോർജ്, വൈസ് പ്രിൻസിപ്പൽ റീനാ ഡാനിയേൽ എന്നിവർ സംസാരിച്ചു.