പന്തളം :പന്തളം - തട്ടാരമ്പലം റോഡു നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗൺസിലർമാരായ കെ.ആർ.വിജയകുമാർ, കെ.ആർ രവി, പന്തളം മഹേഷ് ,സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. പന്തളം - തട്ടാരമ്പലം റോഡ് ക്രമാതീതമായി ഉയർന്നതോടെ ഈ റോഡുമായി ബന്ധിപ്പിക്കുന്ന നഗരസഭാ റോഡുകളിൽ വെള്ളം കെട്ടി നിൽക്കുന്നു. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച നിർമ്മാണം മന്ദഗതിയിലാണ്. ചക്കാലവട്ടത്തിനും ​കുന്നിക്കുഴിക്കും ഇടയിൽ രണ്ടു ദിവസത്തിനകം നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സാ സഹായം നൽകണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.