അടൂർ : അടൂർ ബൈപാസ് റോഡിൽ നഗരസഭാ സ്ഥലത്തോട് ചേർന്ന് അനധികൃതമായി നിലം നികത്തുന്നതിതിൽ പ്രതിഷേധിച്ച് സ്ഥലത്ത് കേരളാ കോൺഗ്രസ് (എം) കൊടിനാട്ടി. നഗരസഭ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഓഫീസ് മന്ദിരത്തോടു ചേർന്നാണ് അനധികൃത നിലംനികത്തൽ . അടൂരിൽ വ്യാപകമായി കുന്നുകൾ ഇടിച്ച് മണ്ണെടുക്കുന്നതിനും നിലം നികത്തുന്നതിനുമെതിരെ സമരം ആരംഭിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേൽ പറഞ്ഞു.