
മൈലപ്ര : മൈലപ്ര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ വിഷരഹിത ജൈവ പച്ചക്കറി കൃഷി നടത്തുന്നതിന് വേണ്ടി വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറിത്തൈ വിതരണം നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ കെ.എസ്.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.
വീടുകളിൽ എങ്ങനെ കൃഷി ചെയ്യാം എന്നതിനെക്കുറിച്ച് കൃഷി ഒാഫീസർ നിമിഷ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജു മണിദാസ്, ജയകൃഷ്ണൻ മൈലപ്ര എന്നിവർ സംസാരിച്ചു.