 
റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് റോഡരികിൽ പാർക്കു ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിച്ചു.കർണാടക സ്വദേശികൾ ശബരിമലയിലെത്തിച്ച് പൂജിച്ച ശേഷം മടങ്ങിയ പുതിയ വാഹനമാണ് അപകടമുണ്ടാക്കിയത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചെത്തോങ്കരയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടായിരുന്നു അപകടം.സമീപത്തെ ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറും മൂന്ന് ഇരുചക്രവാഹനങ്ങളും ഫുഡ്പാത്തിന്റെ കൈവരിയും ഇടിച്ചുതകർത്താണ് ആംബുലൻസ് നിന്നത്. ആർക്കും പരിക്കില്ല.