മല്ലപ്പള്ളി : മല്ലപ്പള്ളി -തിരുവല്ല റോഡിൽ കാർ ഓടയിൽ വീണു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. തൊഴിലാളികളെത്തിയാണ് കാർ കരയ്ക്കു കയറ്റിയത്. ഒാട ശുചീകരിച്ച ശേഷം ശരിയായി സ്ളാബിടാത്തതും മറ്റും യാത്രക്കാർക്ക് കെണിയാകുന്നതിനെക്കുറിച്ച് കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒടിഞ്ഞ കോൺക്രീറ്റ് സ്ലാബുകളും മേൽമൂടിയില്ലാത്ത ഓടകളുമാണ് വിനയാകുന്നത്.
ഓടയുടെ മുകളിലെ സ്ലാബുകൾ മാറ്റി മണ്ണും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും നീക്കംചെയ്ത ശേഷം തിരികെയിട്ട സ്ലാബുകൾ മിക്കതും തകർന്നുകിടക്കുകയാണ്.
യാത്രക്കാർ ഓടയിൽ കാൽ തെറ്റി വീഴാനും സാദ്ധ്യതയുണ്ട്.
. പലയിടങ്ങളിലും സ്ലാബുകൾ അപകടകരമായ നിലയിലാണ് നിരത്തിയിരിക്കുന്നത്.
പഴയ സർക്കിൾ ഓഫീസ് മുതൽ
വൺവേ തുടങ്ങുന്നതു വരെയുള്ള ഭാഗങ്ങളിലാണ് ഇൗ സ്ഥിതി. കഴിഞ്ഞ ദിവസം മൂന്നു യാത്രക്കാ
ർ അപകടത്തിൽപ്പെട്ടിരുന്നു.