അയിരൂർ: എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയന്റെയും അയിരൂർ ശ്രീനാരായണ മിഷന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ശ്രീനാരായണ കൺവെൻഷൻ 21 മുതൽ 25 വരെ നടക്കും. കൺവെൻഷനോടനുബന്ധിച്ച് കുട്ടികൾക്കായുള്ള കലാമത്സരങ്ങൾ 24 ന് രാവിലെ 9 മുതൽ നടക്കും. 24 ന് നടത്താൻ നിശ്ചയിച്ചിരുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും സർവൈശ്വര്യ പൂജയും 22 ന് നടക്കുമെന്ന് കൺവെൻഷൻ ഭാരവാഹികൾ അറിയിച്ചു.