d
മുക്കടപ്പുഴ കാക്കത്തോട്ടത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

പത്തനംതിട്ട : മഴയായാലും വെള്ളമില്ലാത്ത നഗരസഭ 16-ാം വാർഡിൽപ്പെട്ട മുക്കടപ്പുഴ ഭാഗത്ത് ജലവിതരണം മുടങ്ങിയിട്ട് ആഴ്ചകളാവുന്നു. നാട്ടുകാർ പരാതി പറഞ്ഞു മടുത്തിട്ടും പരിഹാരമില്ല. മൈലാടുംപാറ കാക്കത്തോട്ടം പമ്പ് ഹൗസിൽ നിന്നും വളവുങ്കൽ വാട്ടർ ടാങ്കിൽ വെള്ളമെത്തിച്ച് അവിടെ നിന്നുമാണ് ഈ പ്രദേശത്ത് വെള്ളം എത്തിക്കുന്നത്. പമ്പ് ഹൗസിന് സമീപം പുതുതായി ടാറിംഗ് നടത്തിയ റോഡിൽ ഉൾപ്പെടെ കാക്കത്തേട്ടം, പ്ലാവേലി, മൈലാടുംപാറ താഴം ഈ ഭാഗങ്ങൾ എല്ലാം പൈപ്പുപൊട്ടി ജലം പാഴാവുകയാണ്. യഥാ സമയം പൈപ്പുപൊട്ടലുകൾ അധികാരികളെ അറിയിക്കുമെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അടിയന്തരമായി ഈ പ്രദേശത്തെ മുഴുവൻ ജലവിതരണ പൈപ്പുകളിലെ ചോർച്ചകൾ പരിഹരിച്ച് ജലവിതരണം സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും കൗൺസിലറും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ജെറി അലക്സ് പറഞ്ഞു.

.