obc

പത്തനംതിട്ട : മതഭീകരതയ്ക്ക് എതിരെ ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനിസിവിൽ സ്റ്റേഷന്റെ മുൻപിൽ 19ന് വൈ​കു​ന്നേരം 5ന് രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം നടത്തും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെ​യ്യും. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ്​ സി.ആർ.സന്തോഷ് അദ്ധ്യക്ഷത വഹി​ക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അരുൺ പ്രകാശ്, ബി.ജെ.പി ജില്ലാ പ്ര​സിഡന്റ് വി.എ.സൂരജ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ എന്നി​വർ സംസാരിക്കും. ജില്ല കേന്ദ്രത്തിലും മണ്ഡലം കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും ബി.ജെ.പിയുടെയും ഒ.ബി.സി മോർച്ചയുടേയും ഭാരവാഹികൾ നേതൃത്വം നൽകുന്ന പുഷ്പാഞ്ജലിയും അനുസ്മരണവും നടക്കും.