18-va-sooraj

പത്തനംതിട്ട : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാഫൽ ഭൂട്ടോ നടത്തിയ പ്രസ്താവനക്കെതിരെ ബി.ജെ.പി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജില്ലാഅദ്ധ്യക്ഷൻ അഡ്വ.വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി പി.ആർ.ഷാജി, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.ബിനുമോൻ, അജിത് പുല്ലാട്, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, മൈനോരിറ്റി മോർച്ച ജില്ലാ പ്രസിഡന്റ്​ ബിനോയ്​ കെ.മാത്യു, കർഷക മോർച്ച ജില്ലാ പ്രസിഡന്റ്​ ശ്യാം തട്ടയിൽ, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.സീന, പത്തനംതിട്ട മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ, ബിനോയ്​ മാത്തൂർ, മണ്ഡലം വൈസ് പ്രസിഡന്റ് വി.എസ്.അനിൽ, രഞ്ജിനി അടകൽ, ഐ.ടി സെൽ ജില്ലാ കൺവീനർ വിജയൻ കരിഞ്ഞാലിൽ, പന്തളം മുനിസിപ്പൽ പ്രസിഡന്റ് ഹരി കോട്ടാങ്ങൽ ,പത്തനംതിട്ട മുനിസിപ്പൽ പ്രസിഡന്റ് പി.എസ് പ്രകാശ്, സൂര്യ എസ്.നായർ, ലക്ഷ്മി മനോജ്, ശ്രീലേഖ, സതീഷ് കുമ്പഴ , അശ്വതി, പ്രിയ സതീഷ്, ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.