തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോമ്പ് മഹോത്സവത്തിന് കൊടിയേറ്റി. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശിമാരായ മണിക്കുട്ടൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നടത്തി. ട്രസ്റ്റിയും മേൽശാന്തിമാരുമായ അശോകൻ നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി , ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. രമേശ് എളമൻ നമ്പൂതിരി, അഡ്വ.ഗോപാലകൃഷ്ണൻ നായർ, എം.ബി.രാജീവ്, പി.കെ. സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ചമയക്കൊടിയേറ്റും നടത്തി.