കോന്നി : പി.ടി തോമസ് തുടക്കം കുറിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാംസ്കാരിക കൂട്ടായ്മയായ മാനവ സംസ്കൃതിയുടെ കോന്നി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ജെയിൻ മെഴുവേലി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി മാത്യു ചെറിയാൻ, പ്രവീൺ പ്ലാവിളയിൽ, രാജീവ് മള്ളൂർ, മോൻസി ഡാനിയേൽ, ജോസ് പനച്ചിക്കൽ, ഗ്രേസി ഫിലിപ്പ്, സുഭാഷ് ജി.നടുവിലേതിൽ, ജോമി ജോസ്, കലാധരൻ തണ്ണിത്തോട്,അരുൺ കുമാർ,പ്രസാദ് മുട്ടത്ത്, അഭിലാഷ് കോന്നി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : ചെയർമാൻ :പ്രവീൺ പ്ലാവിളയിൽ വൈസ് ചെയർപേഴ്സൺ :ജോമി ജോസ്,അരുൺ കുമാർ,പ്രസാദ് മുട്ടത്ത്, കലാധരൻ തണ്ണിത്തോട് ബഷീർ ചിറ്റാർ,മാത്യു ചെറിയാൻ, രാജീവ് മള്ളൂർ, ഗ്രേസി ഫിലിപ്പ്, മോൻസി ഡാനിയേൽ, ജോസ് പനച്ചിക്കൽ, എന്നിവർ സംസാരിച്ചു.