forest-station-

കോന്നി : ഞള്ളൂർ ഉത്തരകുമരംപേരൂർ മാതൃക ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെ പണികൾ പൂർത്തിയാകുന്നു. ഇലക്ട്രിക് പണികൾ മാത്രമാണ് ഇനി പൂർത്തിയാവാനുള്ളത്. നബാർഡിൽ നിന്ന് അനുവദിച്ച 95 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. സ്റ്റേഷൻ ഓഫീസും ഡോർമെറ്ററി കെട്ടിടവുമാണ് നിർമ്മിച്ചത്. ഡെപ്യുട്ടി റേഞ്ച് ഓഫീസറുടെ മുറി, സ്ട്രോംഗ് റൂം, സെൽ, കമ്പ്യൂട്ടർ റൂം, വനിത ഉദ്യോഗസ്ഥരുടെ മുറികൾ, മൂന്ന് ശുചിമുറികൾ എന്നിവയാണ് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിലുള്ളത്. ഡോർമെറ്ററി കെട്ടിടത്തിൽ ആറ് മുറികൾ, ഹാൾ, ഏഴ് ശുചിമുറികൾ എന്നിവയുണ്ട്. കെട്ടിടങ്ങൾക്ക് ചുറ്റുമതിലും ഗേറ്റും നിർമ്മിച്ചു. കോന്നി - തണ്ണിത്തോട് റോഡരികിലാണ് സ്റ്റേഷൻ കെട്ടിടം.