19-christmas
ക്രിസ്മസ് ആഘോഷം ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: മാനസിക വെല്ലുവിളികൾ നേരിടുന്ന 50 ഓളം കുട്ടികൾക്കൊപ്പം ക്രിസ്തുവിന്റെ തിരുപ്പിറവി ദിനത്തിന്റെ വരവ് വിളിച്ചോതി ഹാബേൽ ഫൗണ്ടേഷൻ അംഗങ്ങളും ജനപ്രതിനിധികളും. കുട്ടികൾ അവതരിപ്പിച്ച കരോൾ ഗാനങ്ങളും തിരുപ്പതിയുടെ സന്ദേശം സന്ദേശം പകർന്ന് അവതരിപ്പിച്ച നൃത്ത ചുവടുകളും ടാബ്ലോയും, ചിത്രീകരണവുമെല്ലാം ഏറെ ശ്രദ്ധേയമായി. ഒപ്പം ഹാബേൽ ഫൗണ്ടേഷൻ അംഗങ്ങളും കരോൾ ഗാനങ്ങൾ ആലപിച്ചു. ക്രിസ്മസ് ആഘോഷം ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മേഴ്‌സി ലിറ്റ് അദ്ധ്യക്ഷത വഹിച്ചു. റവ.ഡോക്ടർ ജോസ് പുന്നമഠം ക്രിസ്മസ് സന്ദേശം നൽകി. കല്ലുപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരിൽ,​ എബിമേക്കരങ്ങാട്ടിൽ, പി.ജ്യോതി ,ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട്, കുര്യൻ ചെറിയാൻ, റോയി വർഗീസ് ഇലവുങ്കൽ, ജോൺ കുര്യൻ, സാറാമ്മ ജോൺ, റെയ്‌ന അച്ചു റോയ്, ശ്രീജ പി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ജോസഫ് എം.പുതുശേരി ക്രിസ്മസ് സമ്മാന വിതരണം നടത്തി. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കൊപ്പം സ്‌നേഹവിരുന്നിലും പങ്കെടുത്താണ് എല്ലാവരും മടങ്ങിയത്.