കൈപ്പട്ടൂർ : ഐ.പി.സി ഗോസ്പെൽ സെന്ററിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ 25 വരെ ഉപവാസ പ്രാർത്ഥനയും ബൈബിൾ കൺവെൻഷനും നടക്കും. ഇന്ന് രാവിലെ പത്തിന് പാസ്റ്റർ ജോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ പത്തിനും വൈകിട്ട് ആറിനുമാണ് പരിപാടികൾ.