മണ്ണടി : മണ്ണടി സർവീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസ ഫണ്ട് വിതരണം നടത്തി. കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡംഗം അഡ്വ.എസ്.മനോജ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് .ജി.മോഹനേന്ദ്രക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ഷിബു, സർക്കിൾ സഹകരണ യൂണിയൻ മെമ്പർ കെ.പദ്മിനിയമ്മ, ബാങ്ക് സെക്രട്ടറി കെ. അനിൽകുമാർ, ഭരണ സമിതി അംഗങ്ങളായ ബാബു പനയ്ക്കലേത്ത്, ഷീജാ ബീവി, പി.ശശിധരൻ, പി. അനിരുദ്ധപ്പണിയ്ക്കർ, ജി.രാധാകൃഷ്ണൻ നായർ, സരളാ പ്രസാദ്, ടി.രാജൻ, മണ്ണടി ക്ഷീരോദ്പ്പാദക സഘം പ്രസിഡന്റ് കെ.സോമരാജൻ, കെ.സാജൻ എന്നിവർ പങ്കെടുത്തു.