മല്ലപ്പള്ളി : സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 26ന് മല്ലപ്പള്ളിയിൽ എത്തിച്ചേരുന്ന ജനചേതന യാത്രയുടെ മല്ലപ്പള്ളി താലൂക്ക്തല വിളംബര ജാഥയുടെ സമാപന സമ്മേളനം എഴുമറ്റൂർ ശ്രീ ബാലകൃഷ്ണവിലാസം ഗ്രന്ഥശാലയിൽ നടന്നു. ഗ്രന്ഥശാല പ്രസിഡന്റ്‌ കെ.കെ.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ.പി.രാധാകൃഷ്ണ പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. ജാഥാ ക്യാപ്റ്റൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ജിനോയ് ജോർജ്‌, സെക്രട്ടറി തോമസ് മാത്യു, ജോസ് കുറഞ്ഞൂർ, രമേശ്‌ ചന്ദ്രൻ, ബിന്ദു ചാത്തനാട്ട്, തമ്പി കോലോത്ത്, നജീബ് റാവുത്തർ, ദിപുരാജ് എം., സുരേഷ് കുമാർ എം. ജി,സനോജ് കുമാർ കളത്തുങ്കമുറി തുടങ്ങിയവർ സംസാരിച്ചു.