ഗോവ വിമോചന ദിനം
ഇന്ത്യ എല്ലാ വർഷവും ഡിസംബർ 19ന് ഗോവ വിമോചന ദിനം ആചരിക്കുന്നു. സ്വാതന്ത്ര്യം പ്രാചിച്ച ശേഷവും ഗോവയിൽ പോർച്ചുഗീസ് ഭരണത്തിന് അധികാരമുണ്ടായിരുന്നു. 1961 ഡിസംബർ 19ന് ഇന്ത്യൻ സംസ്ഥാനമായ ഗോവ, കൂടാതെ ദാമൻ, ദിയു പ്രദേശങ്ങൾ പൂർണമായും ഇന്ത്യയുടെ അധീനതയിൽ ആയി. അതിനാൽ ഇന്ത്യ മുടങ്ങാതെ ഗോവ, ദാമൻ, ദിയു വിമോചന ദിനം ആചരിക്കുന്നു.
ഓപ്പറേഷൻ വിജയ്
ഗോവ, ദാമൻ ദിയു എന്നീ മൂന്നു പോർച്ചുഗീസ് പ്രദേശങ്ങളെ സ്വതന്ത്രമാക്കുവാൻ ഇന്ത്യൻ സായുധസേന (മുൻപന്തിയിൽ നാവികസേന) 1961 ഡിസംബർ 18ന് ആരംഭിച്ച് 1961 ഡിസംബർ 19ന് അവസാനിച്ച 36 മണിക്കൂർ സൈനിക നടപടി ഓപ്പറേഷൻ വിജയ് എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ത്യയ്ക്ക് 7 യുവ നാവികരെ നഷ്ടപ്പെട്ടു. 2011ൽ ഇന്ത്യ ഗോവ വിമോചനത്തിന്റെ സുവർണ ജൂബിലി സ്റ്റാമ്പ് പുറത്തിറക്കി.