19-dr-sunil-house-1
വീടുകളുടെ താക്കോൽദാനവും ഉദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു

പത്തനംതിട്ട: സാമൂഹിക പ്രവർത്തകഡോ.എം.എസ്.സുനിൽ ഭവനരഹിതർക്ക് പണിതു നൽകുന്ന 262-ാമത്തെയും 263-ാമത്തേയും വീടുകൾ കലവൂർ മണ്ണഞ്ചേരി വീട്ടിൽ ജോസഫിനും മേരിക്കും രണ്ട് പെൺമക്കൾക്കുമായും, സോണിക്കും സഹോദരിക്കും പിതാവിനുമായും ചിക്കാഗോ മലയാളി അസോസിയേഷന്റെ ജോൺ, നിതാ ദമ്പതികളുടെ സഹായത്താൽ ജോണിന്റെ മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷിക സമ്മാനമായി നിർമ്മിച്ചു നൽകി. വീടുകളുടെ താക്കോൽദാനവും ഉദ്ഘാടനവും മന്ത്രി പി.പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ, അഡ്വ.ജയസിംഹൻ,പ്രൊജക്റ്റ് കോർഡിനേറ്റർ കെ.പി.ജയലാൽ, ബോബൻ അലോഷ്യസ്, നജ്മ ബോബൻ എന്നിവർ പ്രസംഗിച്ചു.