19-g-krishnakumar
ജാഥ മുടിയൂർക്കോണം ജനകീയ വായനശാല അങ്കണത്തിൽ അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: അന്ധവിശ്വാസങ്ങൾ,അനാചാരങ്ങളകറ്റാൻ ശാസ്ത്ര വിചാരം പുലരാൻ'' എന്ന മുദ്രാവാക്യം ഉയർത്തി കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതനയാത്രയുടെ പ്രചരണാർത്ഥം ലൈബ്രറി കൗൺസിൽ പന്തളം മേഖല സമിതിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ ക്യാപ്റ്റനും ലൈബ്രറി കൗൺസിൽ മേഖലാ സമിതി കൺവീനർ കെ.ഡി.ശശീധരൻ മാനേജരുമായുള്ള ജാഥ മുടിയൂർക്കോണം ജനകീയ വായനശാല അങ്കണത്തിൽ അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു .വി.ടി.അയപ്പൻകുട്ടി അദ്ധ്യക്ഷനായിരുന്നു. പന്തളം മേഖലയിലെ വിവിധ വായനശാല കളിൽ പര്യാടനം നടത്തി .വിവിധ വായനശാലകളിൽ പ്രവർത്തകർ ജാഥയെ വരവേറ്റത് ക്യാപ്റ്റന് പുസ്തകം നല്കിയാണ്. ക്യാപ്റ്റൻ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചത് വായനശാലകൾക്ക് ഒരു കെട്ട് പുസ്തകം നല്കിയാണ്.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ടി.എൻ.കൃഷ്ണപിള്ള ,എ.ഡി.രംഗനാഥൻ,പി.ജി.രാജൻ ബാബു ,അലക്‌സി തോമസ് ,എം.കെ.സുജിത്ത് ,പി.ഗോപിനാഥക്കുറുപ്പ് ,ടി.ശിവൻകുട്ടി.സദാനന്ദി രാജപ്പൻ ,കെ.എച്ച് .ഷിജു ,ഡോ.ടി.വി.മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു. ശ്രീചിത്രോദയ വായനശാല അങ്കണത്തിൽ വിളംബര ജാഥ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ലസിത ഉദ്ഘാടനം ചെയ്തു.സി.വിനോദ് കുമാർ അദ്ധ്യക്ഷനായിരുന്നു.