പന്തളം: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 'ജനചേതനയാത്രയുടെ' പ്രചരണാർത്ഥം ലൈബ്രറി കൗൺസിൽ പന്തളം മേഖലാ സമിതിയുടെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥയ്ക്ക് പൂഴിയ്ക്കാട് പീപ്പിൾസ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ വിനോദ് മുളമ്പുഴ , സെക്രട്ടറി ശിവൻകുട്ടി, എൻ. പ്രദീപ് കുമാർ, വിമല, പി. കെ. ചന്ദ്രശേഖരൻ പിള്ള, റ്റി. ജി. ശ്രീദേവി, എം. കെ. മുരളീധരൻ എന്നിവർ നേതൃത്വം നൽകി.