1

തെങ്ങമം : ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയായി തോട്ടുവ മുരളിയെ നിയമിച്ചു. സംസ്ഥാന എക്സി.കമ്മറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമാണ്. കെട്ടിടനിർമ്മാണ തൊഴിലാളി , തൊഴിലുറപ്പ് തൊഴിലാളി, കശുഅണ്ടി തൊഴിലാളി, തയ്യൽ തൊഴിലാളി, ക്ഷീര കർഷകർ, ചെറുകിട തോട്ടം തൊഴിലാളി തുടങ്ങി അസംഘടിത മേഖലയിലെ യൂണിയനുകളുടെ ഭാരവാഹിയാണ്. പത്തനംതിട്ട ജില്ലാ നിർമ്മാണ തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റു കൂടിയാണ്.