karshaka-sangham

അടൂർ : കേരള കർഷകസംഘം സംഘടിപ്പിച്ച കർഷക വനിത അടൂർ ഏരിയ കൺവെൻഷൻ കർഷകസംഘം ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.ആർ.ദിൻരാജ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ആർ.രഞ്ചു, ജില്ല ജോയിന്റ് സെക്രട്ടറി കെ.ജി.വാസുദേവൻ, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ദിവ്യാ റജി മുഹമ്മദ്, ജില്ല കമ്മിറ്റി അംഗം സുമാ നരേന്ദ്ര , ഏരിയ സഹഭാരവാഹികളായ രമേശ്വരിയമ്മ, വേണുഗോപാലൻ നായർ , ടി.ജി. കുര്യൻ, മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. ആർ.രേഖ ചെയർമാനും സുമാ നരേന്ദ കൺവീനറായും രമേശ്വരിയമ്മ ട്രഷറാറുമായി കമ്മിറ്റി രൂപീകരിച്ചു.