 
തെങ്ങുംകാവ് : തെങ്ങുംകാവ് സർക്കാർ എൽ.പി സ്‌കൂളിൽ അങ്കണവാടി വിദ്യാർത്ഥികൾക്കായി 'നിറക്കൂട്ട് ' സർഗസംഗമം നടത്തി. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് മെൻ ഇന്റർനാഷണൽ മല്ലശേരി യൂണിറ്റിന്റെ സഹകരണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സമീപ പ്രദേശത്തെ വിവിധ അങ്കണവാടികളിൽ നിന്നായി അൻപതിലധികം കുരുന്നുകൾ പങ്കാളികളായി. റിട്ട. പ്രഥമാദ്ധ്യാപകൻ തോമസ് തുണ്ടിയത്ത് പൊതുവിദ്യാഭ്യാസത്തിന്റെ കാലിക പ്രാധാന്യം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ്, വൈസ്‌മെൻ മല്ലശേരി യൂണിറ്റ് പ്രസിഡന്റ് ജോസ് കരിമരത്തിനാൽ, പൂർവ വിദ്യാർത്ഥി പ്രതിനിധി പി.കെ.സദാശിവൻ, പ്രോഗ്രാം കോഓർഡിനേറ്റർ കവിതാ പീതാംബരൻ, എം.ആർ.മീര എന്നിവർ പ്രസംഗിച്ചു.