തിരുവല്ല : എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 11-ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്രയോടനുബന്ധിച്ചുള്ള പീതാംബരദീക്ഷ ചടങ്ങ് നടന്നു. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സ്വാഗതം ആശംസിച്ചു. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ.ആർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമാസജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, വൈദീകയോഗം പ്രസിഡന്റ് ഷിബു ശാന്തി, ജോ.സെക്രട്ടറി ശിവദാസൻ ശാന്തി, ശ്രീനാരായണ പെൻഷനേഴ്‌സ് ഫോറം പ്രസിഡന്റ് അംബിക പ്രസന്നൻ, സൈബർസേന കൺവീനർ ശരത് ബാബു, ജോ.കൺവീനർ അവിനാശ്, യൂണിയൻ കൗൺസിലർ അനിൽ ചക്രപാണി എന്നിവർ പ്രസംഗിച്ചു. തീർത്ഥാടന പദയാത്രാ സമ്മേളനം 27ന് രാവിലെ 7ന് യൂണിയൻ ഒാഡിറ്റോറിയത്തിൽ എം.ജി.യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ പീതപതാക കൈമാറും. പദയാത്രയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ അടിയന്തരമായി യൂണിയൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.