
റാന്നി: അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെയും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും സംസ്ഥാന ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ നടത്തുന്ന ജനചേതനയാത്രയുടെ പ്രചരണാർത്ഥം താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ നടത്തിയ വിളംബരജാഥ വിവിധയിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഇട്ടിയപ്പാറയിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി ടി.എൻ.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിലംഗം കോമളം അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ ലീലാ ഗംഗാധരൻ, ജാഥാ അംഗങ്ങളായ ചന്ദ്രമോഹൻ റാന്നി, പ്രൊഫ.വി.ആർ.വിശ്വനാഥൻ, ബാജി രാധാകൃഷ്ണൻ, ബോബി എബ്രഹാം, ജിഷ്ണു എം.നായർ, എം.വി.പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.