soman

തിരുവല്ല: എം.ജി സോമൻ സ്മൃതി സന്ധ്യയിൽ തെന്നിന്ത്യൻ താരം കമലഹാസന് ഇന്ന് സോമൻ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കും. എം.ജി.സോമന്റെ വിയോഗത്തിന്റെ 25-ാം വാർഷികം പ്രമാണിച്ച് എം.ജി.സോമൻ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വൈകി​ട്ട് ആറിന് പരിപാടി ആരംഭിക്കും. വിവിധ മത പുരോഹിതന്മാർ നിലവിളക്ക് തെളിയിക്കും. തുടർന്ന് മന്ത്രി വി.എൻ.വാസവൻ സ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്യും. എം.ജി.സോമനൊപ്പം അഭിനയിച്ച നടീനടന്മാർ, അദ്ദേഹത്തിന്റെ സിനിമകൾ സംവിധാനം ചെയ്ത ചലച്ചിത്രകാരന്മാർ, തിരക്കഥാകൃത്തുക്കൾ തുടങ്ങിയവർ പങ്കെടുക്കും. ജനപ്രതിനിധികൾ,രാഷ്ട്രീയ നേതാക്കൾ, ജില്ലാ കളക്ടർ തുടങ്ങിയവരും സംബന്ധിക്കും. പിന്നണി ഗായകൻ സുദീപ് കുമാർ നയിക്കുന്ന ഗാനമേളയുമുണ്ടാകും.