 
പത്തനംതിട്ട: അയ്യപ്പ സീസൺ കാലത്ത് കല്ലറക്കടവിൽ ഇരുപതാം വർഷവും അയ്യപ്പൻ കഞ്ഞി നടത്തി. 100 കിലോ അരിയുടെ കഞ്ഞിയാണ് ഉണ്ടാക്കുന്നത്. ജാതി, മത സമുദായ,രാഷ്ട്രീയ വ്യത്യാസമില്ലാതെ അയ്യപ്പൻ കഞ്ഞി ഉണ്ടാക്കാൻ നാട് ഒരുമിച്ചു. ഇത്തവണത്തെ അയ്യപ്പൻ കഞ്ഞിക്ക് ആയിരത്തോളം പേർ പങ്കെടുത്തു. പ്രധാന പാചകക്കാരനായ രഘുരാജൻ നായരാണ് വിഭവങ്ങൾ ഉണ്ടാക്കാൻ നേതൃത്വം നൽകുന്നത്.ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു .കൗൺസിലർ ഷീന രാജേഷ് , രഘു രാജൻ നായർ,വിപിൻ മോഹൻ മനീഷ് മാധവ്,വിനു വി.പിള്ള,രാജശേഖരൻ നായർ,സന്തോഷ് മോഹന വിലാസം,വേണുഗോപാൽ,ശ്യാം കുമാർ ,സുരേഷ് തുണ്ടിയിൽ,ദേവൻ,ഗോപിനാഥനായർ , അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.