sammelanam
മാർത്തോമ്മ ശ്ലീഹായുടെ 1950-ാം മത് രക്തസാക്ഷിത്വ പെരുന്നാളിനോട് അനുബന്ധിച്ച് നിരണം പള്ളിയിൽ നടന്ന മാർത്തോമ്മൻ പൈതൃക സമ്മേളനം യുഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല : മാർത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി മാർത്തോമ്മൻ പൈതൃക സമ്മേളനം നടത്തി. അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളികാർപ്പസ് ഉദ്ഘാടനം ചെയ്തു. നിരണം വലിയപള്ളി വികാരി ഫാ.തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സഹവികാരി ഫാ.ബിബിൻ മാത്യു, ഡീക്കൻ ടിജോ വർഗീസ്, ട്രസ്റ്റി പി.തോമസ് വർഗീസ്, സെക്രട്ടറി തോമസ് ഫിലിപ്പ്, പെരുന്നാൾ കമ്മിറ്റി കൺവീനർ ചെറിയാൻ തോമസ്, സാബു വർഗീസ്, എം.കെ.ജോൺ, ഫിലിപ്പ് വർഗീസ്, റെജി മാത്യു, ജോർജ് തോമസ്, ഗീവർഗീസ്.കെ.ജി, ഏബ്രഹാം പെരുമാൾ, അലക്സ്‌ മട്ടയ്ക്കൽ, ജിജു വൈക്കത്തുശ്ശേരി, ലൈല ജോൺ, ജെയ്സൺ,ഷീല സാമുവേൽ, സാറാമ്മ കുര്യൻ, മറിയാമ്മ എന്നിവർ പ്രസംഗിച്ചു.