പത്തനംതിട്ട: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജി.ഐ.സി) ഗാന്ധിജിയെ ആസ്പദമാക്കി നിർമ്മിച്ച പൈറോം കെ. നിഷാൻ (ദി ഫുട് പ്രിന്റ്‌സ്) എന്ന ചിത്രത്തിന് ലഭിച്ച അവാർഡുകൾ സമ്മാനിക്കുന്ന ചടങ്ങ് ഇന്ന് തിരുവല്ലയിലെ ഇളമൺ ഹെറിറ്റേജിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. തുടർന്ന് അവാർഡുകൾ വിതരണം ചെയ്യും. തുടർന്ന് ചിത്രത്തിന്റെ പ്രദർശനം ഉണ്ടാകും. ചടങ്ങിൽ ഭാരതത്തിൽ നിന്നും വിദേശത്തുനിന്നുമുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രൊഫ.കെ.പി.മാത്യു, ഡോ.രമേശ് ഇളമൺ, പ്രൊഫ.ഏബ്രഹാം വർഗീസ് എന്നിവർ പങ്കെടുത്തു.