മല്ലശ്ശേരി : മല്ലശ്ശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷന്റെയും സമീപ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ 25ന് ക്രിസ്മസ് ആഘോഷം നടത്തും. രാവിലെ 10ന് വാഹന വിളംബര റാലി, വൈകിട്ട് അഞ്ചിന് വാഴമുട്ടം മാർ ഇഗ്‌നാത്യോസ് കുരിശടിയിൽ നിന്നും സംയുക്ത ക്രിസ്മസ് റാലി റവ.ജേക്കബ്. ടി.ഏബ്രഹാം ഫ്‌ളാഗ് ഓഫ് ചെയ്തു.തുടർന്ന് ആറുമണിക്ക് പൊതുസമ്മേളനം ഡോ.എം.എസ്. സുനിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഫാ.തോമസ്.എൻ.ജോൺ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ പ്രതിഭകൾക്കുള്ള ആദരവ് പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത് നിർവഹിക്കും. സഹായ പദ്ധതി സമർപ്പണം ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ നിർവഹിക്കും. പഞ്ചായത്ത് അംഗങ്ങളായ വാഴവിള അച്യുതൻ നായർ, ലിജാശിവ പ്രകാശ് എന്നിവർ ആശംസകൾ അറിയിക്കും. റാലിയിൽ പള്ളികളിൽ നിന്നുള്ള പ്ലോട്ട്, സമ്മേളനത്തിൽ വിവിധ പള്ളികളിലെ ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കുകയും ചെയ്യും. തുടർന്ന് എട്ടിന് കലാസന്ധ്യ എന്നിവ ഉണ്ടാകും. ഫാ.റോയ്.എം.ജോയി, അജി ഡാനിയേൽ, സുഗു മാത്യു, പോൾ.വി.ജോഷ്വ, സജി പ്ലാക്കൽ, മിനി മാത്യു, സാജൻ.പി.സാം എന്നിവർ നേതൃത്വം നൽകും.