മലപ്പള്ളി : നവീകരിച്ച 1190-ാം എൻ.എസ്.എസ് കരയോഗ കെട്ടിടത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി ശശിധരൻ പിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റ് അനിൽ പൈക്കര അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മല്ലപ്പള്ളി എൻ.എസ്.എസ് താലൂക്ക് സെക്രട്ടറി രമേശ് ബി.നായർ മുഖ്യപ്രഭാഷണം നടത്തി. മുൻ കരയോഗം പ്രസിഡന്റ് കെ.കെ രാജേന്ദ്രൻ നായർ, മുൻ സെക്രെട്ടറിമാരായ വി.ജി അരവിന്ദാക്ഷൻ നായർ, സി.വി സോമരാജൻനായർ തുടങ്ങിയവരെ യൂണിയൻ പ്രസിഡന്റ് എം.പി ശശിധരൻ പിള്ളയും, എസ്.എസ്.എൽ.സി,പ്സടൂപരീക്ഷയിൽ ഉന്നത വിജയം നേടിയ ദേവാനന്ദ എ, കാർത്തിക എസ്.കുമാർ തുടങ്ങിയവരെ പ്രതിനിധിസഭ അംഗം സതീഷ് കുമാർ എന്നിവർ ആദരിച്ചു. സമുദായ ആചാര്യന്റെ ഛായ ചിത്ര പ്രകാശനം യൂണിയൻ വൈസ് പ്രസിഡന്റ് രാജാ രേവതിജൻ നായർ നിർവഹിച്ചു. താലൂക്ക് ഭരണ സമിതി അംഗവും മേഖല പ്രതിനിധിയുമായ രവീന്ദ്രൻ നായർ,സെക്രട്ടറി ദീപു രാജ് എം , വൈസ് പ്രസിഡന്റ് അനിൽകുമാർ പി.ആർ, കമ്മിറ്റി അംഗം മോഹനൻ നായർ, വനിതാ സമാജം പ്രസിഡന്റ് പ്രിയാ സി. നായർ, ഭരണ സമിതി അംഗം ചന്ദ്രമോഹൻ നായർ എന്നിവർ പ്രസംഗിച്ചു.