മല്ലപ്പള്ളി: പത്തനംതിട്ട എം.പിയെ കണ്ടെത്താൻ കുന്നന്താനത്ത് സി.പി.എം നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ലോകകപ്പ് ഫൈനൽ ദിനത്തിൽ വികസനത്തിനായി ഒരു ഗോളടിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.കുന്നന്താനം പഞ്ചായത്തിലെ വികസന പദ്ധതികളോട് മുഖം തിരിക്കുന്ന, എം.പിയെ കുന്നന്താനം പഞ്ചായത്തിൽ കാണാൻ കിട്ടാറുമില്ല.എം.എൽ.എയോ, തദ്ദേശ സ്ഥാപനങ്ങളോ ഫണ്ടനുവദിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് എം.പി ഫണ്ട് അനുവദിക്കാൻ ഇരിക്കുകയായിരുന്നു എന്ന സ്ഥിരം പല്ലവിയുമായി പദ്ധതികൾ തടസപ്പെടുത്തുന്നതാണ് ശൈലി. ഇതിൽ പ്രതിഷേധിച്ചാണ് എം.പിയെ കണ്ടെത്താൻ എന്ന പേരിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഏരിയാ കമ്മിറ്റിയംഗം ഷിനു കുര്യൻ അദ്ധ്യക്ഷനായി. പ്രൊഫ.എം.കെ മധുസൂദനൻ നായർ, കെ.പി രാധാകൃഷ്ണൻ, എസ്.രാജേഷ് കുമാർ, ശ്രീദേവി സതീഷ് ബാബു, സി.എൻ മോഹനൻ എന്നിവർ സംസാരിച്ചു.