
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും രോഗികൾക്കുമായുള്ള പ്രത്യേക ക്യൂ ഇന്ന് മുതൽ നടപ്പാക്കും.. ക്യൂ മരക്കൂട്ടത്തേക്ക് നീണ്ടാൽ കുട്ടികളെയും രക്ഷിതാവിനെയും ചന്ദ്രാനന്ദൻ റോഡിലൂടെ വലിയ നടപ്പന്തലിൽ എത്തിച്ച് താഴേ തിരുമുറ്റത്തേക്ക് കടത്തിവിടും. സ്ത്രീകളെയും രോഗികളെയും ഇതേ രീതിയിൽ കൂടെയുള്ള ഒരാൾക്കൊപ്പം ക്യൂവിൽ നിന്ന് പുറത്തെത്തിച്ച് വലിയ നടപ്പന്തലിലേക്ക് പോകാൻ അനുവദിക്കും. നടപ്പന്തലിൽ ഒന്നാമത്തെയോ ഒൻപതാമത്തെയോ വരിയിലൂടെ തിരുമുറ്റത്തേക്ക് പോകാൻ അനുവദിക്കും.
അവധി ദിവസമായിട്ടും ഇന്നലെ സന്നിധാനത്ത് തിരക്ക് കുറഞ്ഞു. 76103 പേരാണ് ദർശനത്തിന് ബുക്ക് ചെ.യ്തത്. രാത്രി എട്ട് വരെ 58990 പേർ ദർശനം നടത്തി. ഇന്ന് 1,04, 945 പേരാണ് ദർശനത്തിന് ബുക്ക് ചെയ്തത്.
ശബരിമലയിൽ ഇന്ന്
പള്ളി ഉണർത്തൽ:
പുലർച്ചെ 2.30
നട തുറക്കൽ :3.00
അഭിഷേകം : 3.05
ഗണപതി ഹോമം:3.30
നെയ്യഭിഷേകം: 3.35 മുതൽ
7 വരെയും 8 മുതൽ
12.15വരെയും
ഉഷഃപൂജ : 7.30
25 കലശാഭിഷേകം: 12.30
തുടർന്ന് കളഭാഭിഷേകം
ഉച്ചപൂജ : 1.00
നട അടയ്ക്കൽ :1.30
നട തുറക്കൽ :3.00
ദീപാരാധന :6.30
പുഷ്പാഭിഷേകം :7.00
അത്താഴ പൂജ :9.30
ഹരിവരാസനം :11.20
നട അടയ്ക്കൽ :11.30