daily
കൊന്നമൂട് ഭാഗത്ത് റോഡ് സംരക്ഷണഭിത്തി നിർമ്മാണം ആരംഭിച്ചപ്പോൾ

പത്തനംതിട്ട : നഗരസഭയെയും നാരങ്ങാനം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കൊന്നമൂട് - തോന്ന്യാമല റോഡിൽ കൊന്നമൂട് ഭാഗത്ത് റോഡ് സംരക്ഷണഭിത്തി നിർമ്മാണം ആരംഭിച്ചു. 40വർഷം പഴക്കമുള്ള റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് പാടത്തേക്ക് മറിഞ്ഞു. റോഡിന്റെ പുനർ നിർമ്മാണത്തിന് വന്ന ഹിറ്റാച്ചിയും പാടത്തേക്ക് മറിഞ്ഞ് കൂടുതൽ ഭാഗം ഇടിഞ്ഞിരുന്നു. ഇത് കാരണം പാടത്തിലെ കൃഷികൾക്കും നാശമുണ്ടായി. റോഡിന്റെ ഇടിഞ്ഞഭാഗം കെട്ടുന്നതിനാണ് ഉദ്യോഗസ്ഥ തലത്തിൽ ശ്രമം നടന്നത്.എന്നാൽ ബാക്കി ഭാഗങ്ങൾകൂടി അപകടാവസ്ഥയിലാണെന്നും ഇത് കൂടി ഇളക്കിമാറ്റി കെട്ടണമെന്ന് വാർഡ് കൗൺസിലർ കെ.ജാസിം കുട്ടി അധികൃതരോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ പുനർ നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന കെ.എസ്.ടി.പി ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തുകയും കാര്യങ്ങൾ ബോദ്ധ്യപ്പെടുകയും ചെയ്തു. 120 മീറ്ററോളം നീളത്തിലും 6മീറ്റർ ഉയരത്തിലും പഴയ കരിങ്കൽ കെട്ട് ഇളക്കി മാറ്റി കോൺക്രീറ്റിംഗ് നടത്തിയാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചത്.