പത്തനംതിട്ട : അഖില കേരള വിശ്വകർമ്മ മഹാസഭ പത്തനംതിട്ട യൂണിയൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പത്തനംതിട്ട പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ജിബു ജോൺ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.കെ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ ബിനു വി.വർഗീസ് ക്ലാസെടുത്തു. മഹാസഭ കൗൺസിലർ ഇ.കെ വിശ്വനാഥൻ, യൂണിയൻ സെക്രട്ടറി പി.വിശ്വനാഥൻ ആചാരി, ഖജാൻജി എം.ആർ രാജേഷ്, ജോ.സെക്രട്ടറി പി.ആർ രഞ്ജിത്ത്, യൂണിയൻ കമ്മിറ്റി അംഗം കെ.പി സുഗതൻ, കെ.പി ചന്ദ്രൻ, ആർട്ടിസാൻസ് മഹിളാ സമാജം യൂണിയൻ പ്രസിഡന്റ് ശാന്തമ്മ സോമരാജൻ എന്നിവർ സംസാരിച്ചു.