തിരുവല്ല: ശബരിമലയിലെ പൊലീസ്, ഭക്തർക്കും ദേവസ്വം ബോർഡിനും ഉപകാരത്തെക്കാൾ കൂടുതൽ ഉപദ്രവമാണ് ഉണ്ടാക്കുന്നതെന്ന് ദേവസ്വം എംപ്ലോയിസ് യൂണിയൻ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഗതാഗതക്കുരുക്കും ഭക്തരുടെ നിയന്ത്രണത്തിലെ അപാകതകളും വെർച്വൽ ക്യു 90,000 ആയി നിജപ്പെടുത്തേണ്ടി വന്നതും ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ദേവസ്വം ബോർഡും സർക്കാരും പൊലീസ് സംവിധാനത്തിൽ പരാജയപ്പെട്ടതായി സംസ്ഥാന പ്രസിഡന്റ് പുനലൂർ പ്രശാന്തൻ പിള്ളയും ജനറൽസെക്രട്ടറി പി.പ്രേജിത് ശർമ്മയും പറഞ്ഞു.