പത്തനംതിട്ട: സഹകരണസംഘങ്ങൾക്ക് സർക്കാർ നൽകാനുള്ള പലിശ സബ്സിഡി ഉടൻ വിതരണംചെയ്യുക, സാമൂഹിക ക്ഷേമ പെൻഷൻ ഇൻസെന്റീവ് കുടിശിക അനുവദിക്കുക, പെൻഷൻ പ്രായം അറുപതാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള കോ ഒാപ്പറേറ്റീവ് എംപ്ളോയീസ് ഫ്രണ്ട് പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഒാഫീസിലേക്ക് നാളെ മാർച്ചും ധർണയും നടത്തും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആക്കിനാട് രാജീവ് അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അശോകൻ കുറങ്ങപ്പള്ളി മുൻ എം.എൽ.എമാരായ കെ.ശിവദാസൻനായർ, ജോസഫ് എം.പുതുശേരി തുടങ്ങിയവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ആക്കിനാട് രാജീവ്, സെക്രട്ടറി റജി പി. സാം, വനിതാഫോറം സംസ്ഥാന സമിതിയംഗം എസ്. അർച്ചന, എം.പി രാജു തുടങ്ങിയവർ പങ്കെടുത്തു.