
പത്തനംതിട്ട : സംസ്ഥാനത്തെ പൂർണമായും ബാല സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബാലനിധി പദ്ധതിയുടെ ക്യു ആർ കോഡ് പ്രകാശനം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ സ്‌കാൻ ചെയ്ത് നിർവഹിച്ചു. വനിതാ ശിശു വികസന വകുപ്പും സംയോജിത ശിശു സംരക്ഷണ പദ്ധതിയും മുഖേന പൊതുജന പങ്കാളിത്തോടുകൂടി കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നടപ്പാക്കുന്ന ധനസമാഹരണ ധനസഹായ പദ്ധതിയാണ് ബാലനിധി. വ്യക്തികൾ, സർവീസ് സംഘടനകൾ, സർക്കാർ അർദ്ധസർക്കാർ ജീവനക്കാർ, കലാസാഹിത്യ രംഗത്തുള്ളവർ, പൊതുജനങ്ങൾ എന്നിങ്ങനെ എല്ലാവർക്കും ബാലനിധിയിലേക്ക് സംഭാവനകൾ നൽകാം. അക്കൗണ്ട് നമ്പർ 57044156669. ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ഐ.എൻ0070415.