court

പത്തനംതിട്ട : ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെയും കോഴഞ്ചേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ഒരു വർഷത്തെ നിയമ സേവന പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗൽ വോളന്റീയർമാരുടെ അപേക്ഷകൾ ക്ഷണിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ കീഴിൽ സേവനത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകർ പേര്, മേൽവിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള അപേക്ഷ 2023 ജനുവരി 21 നകം ചെയർമാൻ, ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി, മിനി സിവിൽ സ്റ്റേഷൻ, പത്തനംതിട്ട എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 0468 2220141.