പത്തനംതിട്ട : ജില്ലയിലെ പട്ടികവർഗ കോളനിയായ അട്ടത്തോട് പടിഞ്ഞാറേക്കരയിലെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പഠന മുറിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ 2022 - 23 അദ്ധ്യയന വർഷത്തേയ്ക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അട്ടത്തോട് പടിഞ്ഞാറേക്കര കോളനിയിലോ സമീപത്തുള്ള മറ്റ് കോളനികളിലോ സ്ഥിരതാമസക്കാരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരും ഡിഗ്രിയോ അതിനു മുകളിലോ യോഗ്യത ഉള്ളവരോ, ബി.എഡ്, ടി.ടി.സി, ഡി.എൽ.എഡ് തുടങ്ങിയ പ്രൊഫഷണൽ യോഗ്യത ഉള്ളവരോ ആയിരിക്കണം. അട്ടത്തോട് പടിഞ്ഞാറേക്കരയിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ട്. പ്രതിമാസ ഹാജരിന്റെ അടിസ്ഥാനത്തിൽ പരമാവധി 15000 രൂപ ഓണറേറിയം അനുവദിക്കും. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, ജാതി വരുമാന സർട്ടിഫിക്കറ്റുകൾ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 22ന് രാവിലെ 10ന് റാന്നി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.