തട്ട​യിൽ : താമ​ര​വേ​ലിൽ കുടും​ബയോഗ സംഗ​മവും വാർഷി​ക ​ആ​ഘോ​ഷവും ദേശീ​യ- സംസ്ഥാന അദ്ധ്യാ​പക അവാർഡ് ജേതാവ് കോന്നി​യൂർ രാധാ​കൃ​ഷ്ണൻ ഉദ്ഘാടനംചെയ്തു. കുടും​ബ​യോഗം പ്രസി​ഡന്റ് എ. എൻ. വാസു​ദേ​വ​ക്കു​റുപ്പ് അദ്ധ്യ​ക്ഷത വഹി​ച്ചു. പ്രൊഫ. കെ. വി. രാജേ​ന്ദ്ര​കു​മാർ, കെ. മാധ​വൻപി​ള്ള, ബി. മുകു​ന്ദൻ, ദേവസ്വം പ്രസി​ഡ​ന്റ് കെ. എം. മോഹ​ന​ക്കു​റുപ്പ് എന്നി​വർ സംസാ​രി​ച്ചു. രക്ഷാ​ധി​കാരി കെ. ശ്രീധ​ര​ക്കു​റുപ്പ് വിദ്യാ​ഭ്യാസ സ്‌കോളർഷിപ്പ് വിത​രണം ചെയ്തു. ഡോ. അനിൽകു​മാർ പ്രഭാ​ഷണം നട​ത്തി.